ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കല്പിത സർവകലാശാലയുമായി ബന്ധപ്പെട്ട ആർട്ട് ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

2026 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്തവരും ഏഴാം ക്ലാസ് ജയിച്ചവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കലാ വിഷയങ്ങളിൽ താല്പര്യമുള്ളവരാണ് പ്രയോജനപ്പെടുന്നത്. അപേക്ഷ ഓൺലൈനിലൂടെ മാത്രമേ സമർപ്പിക്കാൻ കഴിയൂ.

www.kalamandalam.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോമും പ്രോസ്പെക്ടസും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി മെയ് 11 വൈകിട്ട് 5 മണിയാണ്.

മെയ് 15ന് പകൽ 11 മുതൽ ഒന്ന് വരെ കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ അഭിരുചി നിർണയ പരീക്ഷ നടക്കും. വിശദവിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കുക.

Photo and News Source: Kerala Online News