ബാംഗ്ലൂരിൽ നിന്നും ഫോർട്ട് കൊച്ചി പോലീസ് പിടികൂടിയ പ്രതി സാജൻ പത്തുവർഷമായി ഒളിവിലായിരുന്നു. വിദേശ ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി നല്കാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ പണം കൈക്കലാക്കി. വ്യാജ രേഖകൾ ഉപയോഗിച്ച് വിശ്വാസം നേടിയ സാജൻ, പണം നൽകിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബാംഗ്ലൂരിൽ ആഡംബര ജീവിതം നയിച്ച സാജൻ, അവിടെ 'റെന്റ് എ കാർ' ബിസിനസ്സും നടത്തി. പണം തട്ടിയെടുത്ത് ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചു. പോലീസ് പിടികൂടുമെന്ന ഭയം മൂലം ഒളിസങ്കേതങ്ങൾ മാറി മാറി താമസിച്ചു. വിവിധ ഫോൺ നമ്പറുകൾ മാറി ഉപയോഗിച്ചു. മറ്റൊരു തട്ടിപ്പിന് തയ്യാറാവുമ്പോഴാണ് പോലീസ് പിടികൂടിയത്. ഇയാളെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചു.

Photo and News Source: Kerala Online News