യാത്രയ്ക്കിടെ വെള്ളം കുടിക്കുമ്പോൾ കുപ്പി എവിടെയാണ് വയ്ക്കുന്നത് എന്നത് പ്രധാനമാണ്. കാറിന്റെ സീറ്റിലോ ഡാഷ് ബോർഡിലോ വെള്ളക്കുപ്പി വച്ചാൽ അത് യാത്രയ്ക്കിടെ താഴെ വീഴാനുള്ള സാധ്യതയേറെയാണ്. താഴെ വീഴുന്ന കുപ്പി ഡ്രൈവിംഗ് സീറ്റിനടിയിലെത്തി ബ്രേക്ക്, അക്സിലേറ്റർ, ക്ലച്ച് എന്നിവയ്ക്കിടയിൽ കുടുങ്ങാൻ ഇടയാക്കും. ഇത് ബ്രേക്ക് ലഭിക്കാതാകാനും, ആക്സിലേറ്റർ ജാം ആകാനും, ക്ലച്ച് ചവിട്ടാൻ ബുദ്ധിമുട്ടാകാനും കാരണമാകും. ഇത്തരം സംഭവങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കാം.
വെള്ളക്കുപ്പികൾ താഴെ വീഴില്ലെന്ന് ഉറപ്പുള്ളയിടങ്ങളിൽ മാത്രം സൂക്ഷിക്കുക. കുപ്പികൾ വയ്ക്കാനുള്ള പ്രത്യേക ഇടങ്ങളിൽ മാത്രം ഇവ സൂക്ഷിക്കുക. കാറിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്.
Photo and News Source: Kairali News







