എസ്.എസ്.സി. വഴി കേന്ദ്ര സർക്കാർ തസ്തികകളിലേക്ക് 3000-ത്തോളം ഒഴിവുകൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി. മുതൽ ബിരുദം വരെയുള്ള യോഗ്യതയുള്ളവർക്കാണ് ഈ അവസരം. 18 മുതൽ 35 വയസ്സുവരെയുള്ളവർ അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുമുണ്ട്.

എസ്എസ്സി വെബ്സൈറ്റായ https://ssc.gov.in-ൽ നിന്നും വിശദവിവരങ്ങൾ ലഭ്യമാണ്. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് മെയ് 4-ന് രാത്രി 11 മണി വരെ സമയം ലഭിക്കും. വിവിധ തസ്തികകളായി മെഡിക്കൽ അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, ജൂനിയർ എഞ്ചിനീയർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ തുടങ്ങി നിരവധി പദവികൾ ഉൾപ്പെടുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വൈകാതെ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. സമയപരിധിക്ക് ശേഷം അപേക്ഷകൾ സ്വീകരിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

Photo and News Source: Janmabhumi