നേമം നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കുന്നതിനാൽ ടെൻഷനുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ പറഞ്ഞു. മറ്റുള്ള സ്ഥാനാർത്ഥികളെപ്പോലെ തന്നെയും ടെൻഷൻ അനുഭവപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് ത്രികോണ മത്സരമായിരുന്നുവെന്നും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ആളുകളുമായി സംസാരിച്ചപ്പോൾ നല്ല പ്രതികരണം ലഭിച്ചതായി ശബരീനാഥൻ പറഞ്ഞു. എല്ലാവർക്കും വോട്ടുകൾ ഉണ്ട്. കൃത്യമായ സ്പേസ് കോൺഗ്രസിന് നേമത്ത് ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാ വിഭാഗങ്ങളിൽ നിന്നും വോട്ട് വാങ്ങാൻ കഴിയുന്ന സ്ഥാനാർത്ഥി യുഡിഎഫിനാണ്. സമുദായ സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമാണ്. എല്ലാവരിലേക്കും എത്തിച്ചേരാൻ കഴിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo and News Source: Kerala Online News







