കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണലിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ് പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിലാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നത്. ജില്ലയിലാകെ നിരോധനം നടപ്പാക്കുമെന്ന ആദ്യ പ്രഖ്യാപനത്തിന് ശേഷം പ്രതിഷേധം രൂപപ്പെടുകയും, തുടർന്ന് ഇളവ് പ്രഖ്യാപിക്കുകയുമുണ്ടായി.
ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പാക്കുന്നത്. അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നതും പടക്ക വില്‍പനയും നിരോധിച്ചിരിക്കുന്നു. വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ ദിനം സുഗമമായി നടക്കുന്നതിന് ഈ ഇളവുകൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Samakalika Malayalam







