ഡൽഹിയിലെ വിവേക് വിഹാറിലുള്ള നാലുനില കെട്ടിടത്തിൽ ഇന്ന് രാവിലെ 3. 30 ഓടെ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേര് മരിച്ചു. ഒന്നര വയസുകാരനടക്കം മരിച്ചവരിൽ പലരും രണ്ടാം നിലയിലായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ മൂന്ന് പേരും മരിച്ചതായി റിപ്പോർട്ടുകൾ. 12-ൽ അധികം പേർക്ക് പരുക്കേറ്റു. അഗ്നിരക്ഷാസേനയുടെ 14 യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. മൂന്നുനിലകളും പൂർണമായി നശിച്ചു. തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ രണ്ടുമണിക്കൂർ എടുത്തു. കാരണം ഇപ്പോഴും അജ്ഞാതമാണ്.

റൂമിലെ എസി പൊട്ടിത്തെറിച്ചതാകാം എന്നാണ് ഒരു താമസക്കാരൻ പറയുന്നത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം രേഖപ്പെടുത്തി.

Photo and News Source: Siraj Live