തിരുവനന്തപുരം: രാജ്യത്തെ 22.79 ലക്ഷം വിദ്യാർത്ഥികൾക്ക് ഇന്ന് നീറ്റ് യുജി പരീക്ഷ നടക്കുന്നു. ഉച്ചക്ക് 2 മണിമുതൽ 5 മണിവരെയാണ് പരീക്ഷാ സമയം. റിപ്പോർട്ടിംഗ് സമയം രാവിലെ 11 മുതൽ 12.30 വരെയാണ്. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് കേന്ദ്രത്തിൽ എത്തിയിരിക്കണം.

23 പരീക്ഷാകേന്ദ്രങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയിൽ പൊലീസ് സബ് ഡിവിഷനുകളിലെയും സ്‌കൂളുകളിലെയും ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ഡി.വൈ.എസ്.പിമാർ അറിയിച്ചു. മെയ് 2, 3 തീയതികളിലും പൊലീസ് സംവിധാനം ഉറപ്പുവരുത്തും. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ഉൾപ്പെടെയുള്ള ട്രങ്കുകൾക്കും പൊലീസ് സംരക്ഷണം നൽകും.

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. രാവിലെ ഗതാഗത സംവിധാനങ്ങളും കെ.എസ്.ആർ.ടി.സി ഉറപ്പാക്കും. എൻ.ടി.എയുടെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ കോർഡിനേറ്റർമാരും സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം.

Photo and News Source: Samakalika Malayalam