കണ്ണൂരിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽത്തന്നെ അട്ടിമറിയുടെ സാധ്യത തിരിച്ചറിയാൻ കഴിയും. 2021-ലെ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ്. ആദ്യറൗണ്ടിൽ മുന്നിലെത്തിയത് കണ്ണൂർ, ഇരിക്കൂർ എന്നിവിടങ്ങളിലായിരുന്നു. മറ്റൊൻപതിടത്തും ആദ്യറൗണ്ടുകളിൽ എൽ. ഡി. എഫ്. മുന്നിലായിരുന്നു. കടുത്ത മത്സരം നടന്ന കണ്ണൂരിൽ അന്തിമഫലം എൽ. ഡി. എഫിനായിരുന്നു. ഇരിക്കൂറിൽ യു. ഡി. എഫ്. ആദ്യത്തെ മേൽക്കൈ നിലനിർത്തുകയും ചെയ്തു. യു. ഡി. എഫ്. നേടിയ പേരാവൂരിൽ ആദ്യറൗണ്ടിൽ എൽ. ഡി. എഫ്.

ആയിരുന്നു മുന്നിൽ. ജില്ലയിൽ 2183 ബൂത്തുകളുണ്ട്. ഓരോ മണ്ഡലത്തിന്റേയും ബൂത്ത് വിഭജനവും, ഭരണകക്ഷികളുടെ സ്ഥിതിയും പ്രത്യേകം ചേർത്തിരിക്കുന്നു.

Photo and News Source: Mathrubhumi