കാസർഗോഡ് ജില്ലയിലെ പുഴകൾ കടുത്ത വേനലിൽ വറ്റി വരണ്ടു കിടക്കുന്നു. പുത്തിഗെ പുഴയിലെ നീരൊഴുക്ക് പൂർണമായും നിലച്ചു. ഇതോടെ പുഴയുടെ നടുവിൽ ചെറിയ കിണറുകളുണ്ടാക്കി കുടിവെള്ളത്തിനും കൃഷിക്കുമായി വെള്ളം കണ്ടെത്തുകയാണ് നാട്ടുകാർ.
ബാബു പൂജാരി, രാമറൈ, ബാലകൃഷ്ണ റൈ തുടങ്ങിയ തൊഴിലാളികൾ ഈ കിണറുകളിലെ ചെളി നീക്കം ചെയ്ത് വെള്ളം ലഭ്യമാക്കാൻ ശ്രമിക്കുന്നു. മുൻവർഷങ്ങളിൽ മഴ ലഭിച്ചതിനാൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നില്ല.
ഈ വർഷം കടുത്ത വരൾച്ചയെത്തുടർന്ന് കാസർഗോഡ് ജില്ലയിൽ കാര്യമായ മഴ ലഭിച്ചിട്ടില്ല. പയസ്വിനിപ്പുഴ, തേജസ്വിനിപ്പുഴ എന്നിവയും വറ്റി വരണ്ടു കിടക്കുന്നു. മഴ ലഭിക്കാതെ പോയാൽ പുഴകളുടെ നാട് കടുത്ത പ്രതിസന്ധിയിലാവും.
Photo and News Source: Kairali News









