കോഴിക്കോട് എടച്ചേരിയിൽ 2001-ൽ ഭാര്യ ജമീലയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ ഹമീദിനെ ക്രൈംബ്രാഞ്ച് കാസർക്കോടിൽ വെച്ച് അറസ്റ്റ് ചെയ്തു.
തലക്കടിയും കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം. അക്കാലത്ത് നാട്ടിൽ വലിയ ജനരോഷം സൃഷ്ടിച്ച സംഭവമാണിത്. ഹമീദ് നാട്ടിൽ നിന്നും അപ്രത്യക്ഷനായതോടെ വിദേശത്തേക്കോ മറ്റൊരിടത്തേക്കോ കടന്നതായി അഭ്യൂഹങ്ങൾ പരന്നു.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വർഷങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാൾ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സാധാരണ മത്സ്യവിൽപനക്കാരനായി ജീവിച്ചു.
ഫോട്ടോകളും സൂചനകളും വെച്ച് പൊലീസ് നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പേരും വേഷവും മാറി ലളിതമായ ജീവിതം നയിച്ചിരുന്നു ഹമീദ്.
Photo and News Source: Sathyam Online










