പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മുൻ എഎപി നേതാവും എംപിയുമായ സ്വാതി മലിവാൾ, മൻ നിയമസഭയിൽ മദ്യപിച്ചാണ് എത്തിയതെന്നും മദ്യപാന പരിശോധനയ്ക്ക് വിധേയമാകണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആരോപണം. കുറ്റം തെളിയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എഎപി വിട്ട് ബിജെപിയിലേക്ക് മാറിയ സ്വാതി മലിവാൾ, പാർട്ടി വിട്ടതിന് പിന്നാലെ എഎപി നേതൃത്വത്തിനെതിരെ പോർമുഖം തുറന്നിരിക്കുന്നതാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ പോലും മദ്യപിച്ചാണ് മൻ എത്തുന്നതെന്നും, ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോകുന്നതും സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുന്നതും മദ്യലഹരിയിലാണെന്നും അവർ കുറ്റപ്പെടുത്തി.

മുൻപ് അമിതമായി മദ്യപിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിയിട്ടുണ്ടെന്നും സ്വാതി ഓർമ്മിപ്പിച്ചു. പഞ്ചാബിൽ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഭഗവന്ത് സിങ് മൻ ഉൾപ്പെടെയുള്ള എംഎൽഎമാരും അടിയന്തരമായി ആൽക്കോമീറ്റർ, ഡോപ്പ് പരിശോധനകൾക്ക് വിധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വ ആവശ്യപ്പെട്ടു.

Photo and News Source: Kerala Online News