പാപ്പിനിശ്ശേരി തുരുത്തിലെ കണ്ടൽ കാടുകളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുകയും കത്തിക്കുകയും ചെയ്തതിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നടപടി. സംഘം നടത്തിയ പരിശോധനയിൽ, താണ ധനലക്ഷ്മി ഹോസ്പിറ്റലിനടുത്തുള്ള മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചതായി കണ്ടെത്തി.
ഹൈപ്പർ മാർക്കറ്റിന്റെ അധികൃതരെ വിളിപ്പിച്ച് 20,000 രൂപ പിഴ ചുമത്തി. കൂടാതെ, മാലിന്യങ്ങൾ പ്രദേശത്ത് തള്ളുകയും കത്തിക്കുകയും ചെയ്ത നൗഫൽ പി എന്ന വ്യക്തിയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി. തുടർ പരിശോധനയിൽ, മെട്രിയോ സെന്ററിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങി മാലിന്യങ്ങൾ തുരുത്തിൽ തള്ളുന്നതായി കണ്ടെത്തി.
വലിയ തോതിൽ പ്ലാസ്റ്റിക്, കാലാവധി കഴിഞ്ഞ ഭക്ഷണ സാധങ്ങൾ, പഴം-പച്ചക്കറി മാലിന്യങ്ങൾ എന്നിവ കത്തിക്കുന്ന സ്ഥിതിയിലായിരുന്നു. പദ്മിനി എ എന്ന വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും 5,000 രൂപ പിഴ ചുമത്തി. സംരക്ഷണ നടപടികൾ ഉടൻ നടപ്പിലാക്കുമെന്ന് സ്‌ക്വാഡ് വ്യക്തമാക്കി.
Photo and News Source: Kerala Online News










