കണ്ണൂരിൽ വലിയ ആവേശത്തോടെ എ.ബി.സി. കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നടന്നു. കണ്ണൂര് പോലീസ് ടർഫിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കണ്ണൂര് വാരിയേഴ്സ് എഫ്.സി. ഡയറക്ടർ കെ. മുഹമ്മദ് മദനിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ടൂർണമെന്റിന്റെ സംഘാടകർ, റെഡ് മറൈനേഴ്സ് പ്രസിഡന്റ് കെ. ശ്രീയാഷും, സ്പോർട്ടിംഗ് ഡയറക്ടർ ജുവൽ ജോസും ചടങ്ങിൽ പങ്കെടുത്തു.
എ.ബി.സി. കപ്പ് ടൂർണമെന്റ് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലായുള്ള ആരാധക കൂട്ടായ്മകളുടെ ടീമുകൾക്കായി സംഘടിപ്പിച്ചിരിക്കുന്നു. വിജയികൾക്ക് 10,000 രൂപയും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 6,000 രൂപയും ട്രോഫിയും ലഭിക്കും. സെമി ഫൈനലിലെ എല്ലാ ടീമുകൾക്കും മെഡലുകൾ നൽകും.
ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ ടീമുകളുടെ പട്ടിക പുറത്തുവന്നു. ജെന്ന മറൈനേഴ്സ് കക്കാട്, റെഡ് മറൈനേഴ്സ് കാസർഗോഡ്, റെഡ് മറൈനേഴ്സ് ജി.എഫ്.സി. കമ്പിൽ, റെഡ് മറൈനേഴ്സ് സ്പോർട്ടിറ്റ്യൂഡ് കക്കാട്, റെഡ് മറൈനേഴ്സ് തളിപ്പറമ്പ്, റെഡ് മറൈനേഴ്സ് കടമ്പേരി, റെഡ് മറൈനേഴ്സ് ഏച്ചൂർ, റെഡ് മറൈനേഴ്സ് ചാലാട് എന്നിവയാണ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ ടീമുകൾ. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് (03-05-2026) നടക്കും.
Photo and News Source: Kerala Online News










