കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ രാഹുൽഗാന്ധിയെക്കുറിച്ച് പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ചയെപ്പറ്റി ചോദിച്ചപ്പോൾ, ബേപ്പൂരിലെ സ്ഥാനാർഥി എന്ന നിലയിൽ തീരുമാനിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് തോൽവി തുല്യമായ വിജയമേ ഉണ്ടാവൂ. പതിനായിരം വോട്ടിന് താഴെ പോവും. പിണറായി തോറ്റാലും ഞെട്ടില്ലെന്നും അൻവർ പറഞ്ഞു.
യുഡിഎഎഫിലെ മുഖ്യമന്ത്രി ചർച്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസവും മരുമോനിസവും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായിരുന്നു. കോഴിക്കോട് പ്രസ്‌ക്ലബിൽ മുഹമ്മദ് റിയാസിനെ ക്ഷണിച്ചത് ബെറ്റ് വെക്കാനായിരുന്നു. അവിടെ വെച്ച് മൊട്ടയിടിക്കുന്നത് സംബന്ധിച്ച് അഗ്രിമെന്റിൽ ഒപ്പിടാമെന്നായിരുന്നു പറഞ്ഞത്. ഞാൻ തോറ്റാൽ ഞാൻ മൊട്ടയടിക്കാം, റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണം. കമ്മൽ റിയാസിന് ഒഴിവാക്കിക്കൊടുത്തതാണെന്നും അൻവർ പറഞ്ഞു.
Photo and News Source: Mathrubhumi










