തമിഴ് ചലച്ചിത്രമായ 'സിൻഗ'-ന്റെ പുതിയ വിഡിയോ ഗാനം റിലീസായി. കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ 'മുത്തേ... ' എന്ന ഗാനം പ്രണയത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്നു. മണി അമുതവൻ എഴുതിയ വരികൾക്ക് മനോജ് ചിന്നസ്വാമി സംഗീതം പകർന്ന് സത്യ പ്രകാശ് ആലപിച്ചു. സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവർ നായികമാരായി അഭിനയിക്കുന്നു. ഒപ്പം ഒരു നായ്ക്കുട്ടിയും ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.
ആദിത്യ കതിർ, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. രുദ്രം സിനിമാസ്, എസ് ആർ ഫിലിംസ് ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവ്വഹിച്ചു. 'സിൻഗ'-ന്റെ മുൻ ഗാനമായ 'കാതുകുള്ളക്കുരുവി' സൂപ്പർ ഹിറ്റായിരുന്നു.
Photo and News Source: Samakalika Malayalam










