ഭോപ്പാല്‍: ജബല്‍പൂരിലെ നര്‍മദാ നദിയിലെ ബോട്ടപകടം ദുഃഖകരമായ സ്മരണയായി മാറി. വെള്ളം ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴും മകനെ നെഞ്ചോട് ചേർത്തുനിർത്തിയ അമ്മയുടെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ വൈറലായി. ബോട്ടുമറിയുന്നതിനുമുമ്പ് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യാൻ ശ്രമിച്ചതും ദൃശ്യങ്ങളിൽ കാണാം.

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനുശേഷം ഒരേ ജാക്കറ്റിനുള്ളില്‍ കെട്ടിപ്പിടിച്ച നിലയില്‍ മൃതദേഹങ്ങളെ കണ്ടെത്തി. പിതാവും മകളും രക്ഷപ്പെട്ടു. 40 യാത്രക്കാരുണ്ടായിരുന്ന ബോട്ടിൽ 9 മരണമടഞ്ഞു. 28 പേർ രക്ഷപ്പെട്ടു. 6 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടും ഡ്രൈവര്‍ അവഗണിച്ചു. ലൈഫ് ജാക്കറ്റുകള്‍ ആദ്യം വിതരണം ചെയ്യാത്തതും പരിഭ്രാന്തി സൃഷ്ടിച്ചു.

Photo and News Source: Kerala Online News