ട്രംപ് നേതൃത്വത്തിലുള്ള അമേരിക്ക ഇസ്രായേലിനൊപ്പം ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ ഇറാനെതിരെ നടത്തിയ സൈനിക നടപടി അമേരിക്കക്കാരുടെ കടുത്ത വിമർശനത്തിനിടയാക്കി. വാഷിങ്ടൺ പോസ്റ്റ്, എബിസി ന്യൂസ്, ഇപ്‌സോസ് സംയുക്തമായി നടത്തിയ പുതിയ സർവേയിൽ 61% പേർ ഈ യുദ്ധം തെറ്റായിരുന്നെന്ന് അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ കെടുതിയും ജീവിതച്ചെലവ് വർധിച്ചതും ജനങ്ങളുടെ അസംതൃപ്തിക്ക് കാരണമായി.

1970-ലെ വിയറ്റ്നാം യുദ്ധത്തെയും 2006-ലെ ഇറാഖ് യുദ്ധത്തെയും പോലെ തന്നെ ഇറാൻ യുദ്ധത്തിനും ജനപിന്തുണ കുറവായിരുന്നു. ഇന്ധനവിലയിലുണ്ടായ വർദ്ധനയെത്തുടർന്ന് 44% പേർ വാഹനമോടിക്കൽ കുറച്ചതായി സർവേയിൽ പറഞ്ഞു. 42% പേർ വീട്ടുചെലവുകൾ കുറച്ചതായും 46% പേർ ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനു വിരുദ്ധമായാണ് യുദ്ധം നടക്കുന്നതെന്നും അഭിപ്രായപ്പെട്ടു. 39% പേർ ഈ യുദ്ധം പരാജയമാണെന്ന് കരുതുന്നു.

Photo and News Source: Kairali News