പാചകത്തിനിടയിൽ കട്ടിംഗ് ബോർഡുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. പച്ചക്കറികൾ മുറിക്കുന്നത് മുതൽ മാംസം മുറിക്കുന്നത് വരെ ഇവിടെ തന്നെയാണ്. പലരും കട്ടിംഗ് ബോർഡ് കഴുകുന്നത് വെളളം ഉപയോഗിച്ചാണ്. പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ ബോർഡുകൾക്ക് വെളളത്തിൽ കഴുകിയാൽ മതി. എന്നാൽ തടികൊണ്ടുള്ള ബോർഡുകൾക്ക് പ്രത്യേക ശ്രദ്ധ വേണം.

പ്രമുഖ ഷെഫ് കുനാൽ കപൂർ തടി ബോർഡുകൾ വൃത്തിയാക്കുന്നതിനായി ഒരു എളുപ്പവഴി നിർദ്ദേശിക്കുന്നു. ആദ്യം ബോർഡിൽ ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. തുടർന്ന് ശുദ്ധജലത്തിൽ കഴുകിയെടുക്കുക. ബീറ്റ്റൂട്ട്, കുൽഫിമഞ്ഞൾ തുടങ്ങിയ പച്ചക്കറികളുടെ കറകൾ ബോർഡിൽ പുരണ്ടുകിടന്നാൽ, ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ബോർഡിൽ പുരട്ടുക. അഞ്ചു മുതൽ പത്തു മിനിറ്റ് വരെ ഇടയ്ക്കിടെ ഉരച്ച് കഴുകിയാൽ മതി. ഇങ്ങനെ ചെയ്യുന്നത് ബോർഡിന്റെ ആയുസ്സും വൃത്തിയും നിലനിർത്തും.

Photo and News Source: Kairali News