ജബൽപൂർ ബോട്ട് അപകടത്തിൽ വ്യാജമായ ചിത്രം വൈറലായതോടെ കളക്ടർ വ്യക്തത വരുത്തി. എഐ സങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഒമ്പത് പേരുടെ മരണത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. ബോട്ട് സവാരി നടത്തിയത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചു.

നർമദ നദിയിലെ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ട് ക്രൂയിസ് ബോട്ട് മറിഞ്ഞു. ജബൽപൂരിലെ ഖമാരിയ ദ്വീപിന് സമീപമായിരുന്നു അപകടം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ബോട്ടിൽ 43 പേരുണ്ടായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചിരുന്നു.

Photo and News Source: Kairali News