ചൂടുകാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഉപകരണമാണ് എയർ കണ്ടീഷണർ. പ്രമുഖ ബ്രാൻഡുകൾ ബഡ്ജറ്റ് ഫ്രണ്ട്ലിയായി ഇവ വിപണനം ചെയ്യുന്നു. കാരിയർ 2T ഫൈവ് സ്റ്റാർ സ്പ്ലിറ്റ് എയർ കണ്ടീഷണർ വെള്ള നിറത്തിലും LED ഡിസ്പ്ലേയോടെ ലഭ്യമാണ്. ഇൻവെർട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഇത്, 100% കോപ്പർ കണ്ടൻസർ കോയിലും തുരുമ്പെടുക്കാത്ത കോട്ടിങ്ങും ഉൾക്കൊള്ളുന്നു. 6-ഇൻ-1 ഫ്ലെക്സിക്കൂൾ സാങ്കേതികവിദ്യ മുറിയുടെ ആവശ്യത്തിനനുസരിച്ച് കൂളിങ് ക്രമീകരിക്കുന്നു.

ബ്ലൂ സ്റ്റാർ 2 ടൺ ഫൈവ് സ്റ്റാർ എയർ കണ്ടീഷണർ മിനിമലിസ്റ്റിക് വെള്ള ഇൻഡോർ യൂണിറ്റിൽ ലഭ്യമാണ്. ഇൻവെർട്ടർ സ്പ്ലിറ്റ് ടൈപ്പിൽ വരുന്ന ഇതും 100% കോപ്പർ കണ്ടൻസർ കോയിലും 5-ഇൻ-1 കൺവെർട്ടിബിൾ കൂളിങ് സൗകര്യവുമുണ്ട്. ഉപയോഗത്തിനനുസരിച്ച് ഊർജ്ജം ലാഭിക്കാൻ സഹായിക്കുന്നു.

എൽജി 2.0 ടൺ ഇൻവേർട്ടർ സ്പ്ലിറ്റ് എയർ കണ്ടീഷണർ ആധുനിക ഡിസൈനോടെ ലഭ്യമാണ്. AI ഡ്യുവൽ ഇൻവെർട്ടർ കംപ്രസ്സർ വേഗതയേറിയ തണുപ്പും സ്ഥിരമായ താപനിലയും ഉറപ്പാക്കുന്നു. 100% കോപ്പർ കണ്ടൻസർ കോയിലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Photo and News Source: Mathrubhumi