ലെക്സസ് ഇന്ത്യ, ടൊയോട്ടയുടെ ലക്ഷ്വറി കാർ വിഭാഗം, മുന്നേറിക്കൊണ്ടിരിക്കുന്നു. എങ്കിലും മെർസിഡീസ്, ബിഎംഡബ്ല്യു പോലുള്ള ജർമൻ ബ്രാൻഡുകളോട് കിടപിടിക്കാൻ അവർക്ക് കഴിയുന്നില്ല. എങ്കിലും, വാങ്ങിയവരാരും കുറ്റങ്ങളോ പരിഭവങ്ങളോ ഇല്ലാതെ സന്തോഷത്തോടെ ഓടിക്കുന്നതാണ് ഇവരുടെ വിജയത്തിന്റെ രഹസ്യം. കൂടാതെ, ലെക്സസിന്റെ മെയിന്റനൻസ് ചെലവും തുച്ഛമാണ്. ഇപ്പോൾ, 2026 ഏപ്രിൽ 1 മുതൽ വിൽക്കുന്ന എല്ലാ പുതിയ മോഡലുകൾക്കും 8 വർഷമോ 2 ലക്ഷം കിലോമീറ്ററോ വരെ വാറണ്ടി നീട്ടിയിരിക്കുന്നു.

ഇതോടെ, ഇന്ത്യയിൽ ഇത്രയും സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്ന ആദ്യ കമ്പനിയായി ലെക്സസ് മാറി. 2017-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ലെക്സസ്, പുതിയ വാറണ്ടി ഓഫറോടെ ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ ശ്രമിക്കുന്നു. ഈ പുതിയ വാറണ്ടി, എല്ലാ ലെക്സസ് മോഡലുകളിലും അധിക ചെലവില്ലാതെ ലഭ്യമാകും. കൂടാതെ, ഫിനാൻഷ്യൽ സൊലൂഷനുകൾ, ലെക്സസ് ലക്ഷ്വറി കെയർ പാക്കേജുകൾ, ഇൻഷുറൻസ് സർവീസുകൾ, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Photo and News Source: DriveSpark