വാഷിംഗ്ടണിൽ നിന്നുള്ള വാർത്ത പ്രകാരം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജർമ്മനിയിൽ നിന്നും 5,000 അമേരിക്കൻ സൈനികരെ പിൻവലിക്കാൻ ഉത്തരവിട്ടു. ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിലപാടിനെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ നടപടിയെ ന്യായീകരിക്കുകയും, യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്ര അവലോകനത്തെ തുടർന്നുള്ള തീരുമാനമാണിതെന്ന് വ്യക്തമാക്കി. നിലവിൽ ജർമ്മനിയിൽ 38,000 അമേരിക്കൻ സൈനികർ ഉണ്ട്. സൈനികരെ പിൻവലിക്കുന്നത് 6 മുതൽ 12 മാസത്തിനുള്ളിൽ പൂർത്തിയാകും.
അമേരിക്കൻ സെനറ്റിലെ ആയുധസേനാ സമിതിയിലെ ഡെമോക്രാറ്റ് നേതാവ് സെനറ്റർ ജാക്ക് റീഡ്, ഈ തീരുമാനം 'മണ്ടത്തരമെന്ന് വിമർശിച്ചു. ഇറാനുമായുള്ള ചർച്ചകളിൽ ട്രംപിന്റെ നിലപാടുകളെ ജർമ്മൻ ചാൻസലർ വിമർശിച്ചത് അമേരിക്കയ്ക്ക് രസിച്ചില്ല. ഇറാൻ ഭരണകൂടം അമേരിക്കയെ നയതന്ത്രപരമായി മറികടന്നതായി വിശ്വസിക്കപ്പെടുന്നു.
Photo and News Source: Newsthen










