കേരളത്തിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും കേന്ദ്രസർക്കാരിന്റെ വാണിജ്യ പാചകവാതക വില വർധനയെ ശക്തമായി പ്രതിഷേധിച്ചു. പാലക്കാട് നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ, ഗ്യാസ് സിലിണ്ടറുകൾ സ്ട്രക്ച്ചറിൽ കിടത്തി റീത്ത് വെച്ചായിരുന്നു പ്രതിഷേധം. കോട്ടമൈതാനത്ത് നിന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അഞ്ച് വിളക്കിന് മുന്നിൽ നടന്ന പ്രകടനത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും പങ്കെടുത്തു.

ഹോട്ടൽ സംരഭങ്ങൾ നിറുത്തേണ്ട അവസ്ഥയിലാണെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. മറ്റ് പോംവഴികളില്ലാതെ ഗ്യാസ് കുറ്റികൾ സ്ട്രേച്ചറിൽ വലിച്ചുകൊണ്ടുള്ള പ്രതിഷേധമായിരുന്നു ഇത്. ആറാം തിയതി ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. വീണ്ടും വില വർധിപ്പിക്കുമോ എന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്.

Photo and News Source: Kairali News