തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയിൽ നടന്ന വാഹനാപകടത്തിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. റോഡരികിൽ നിര്‍ത്തിയിരുന്ന ലോറിയിലേക്ക് ഒരു കാർ അതിവേഗം ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ തകര്‍ച്ചയില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആറ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അതേസമയം, നല്‍ഗൊണ്ട ജില്ലയിലെ ഒരു മരുന്നുകമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പ്ലാന്റിന്റെ രണ്ടാം നിലയിലുണ്ടായ അപകടത്തിൽ പത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. എട്ടു പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ ആറ് പേരുടെ നില ഗുരുതരമായതിനാല്‍ അവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് ഒരാള്‍ മരണപ്പെട്ടത്. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയതാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. മറ്റ് തൊഴിലാളികളുടെ നില നിലവില്‍ തൃപ്തികരമാണ്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Photo and News Source: Janam TV