കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 15 ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ തീക്ഷ്ണത വർദ്ധിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, റീപോളിംഗിനെ ബിജെപിയുടെ ആസൂത്രിത തന്ത്രമെന്ന് വിശേഷിപ്പിച്ചു. പോളിംഗ് ദിവസം ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും തൃണമൂല്‍ നേതാവ് ശശി പഞ്ജ ആരോപിച്ചു. ബിജെപി നേതാവ് സുകാന്ത മജുംദാർ, തൃണമൂല്‍ ക്രമക്കേടുകളും ഇ. വി. എം അട്ടിമറിയും നടത്തിയെന്ന് ആരോപിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയെ പരാജയഭീതി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ റോളാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, റീപോളിംഗ് കൂടുതല്‍ ബൂത്തുകളില്‍ വേണമായിരുന്നുവെന്ന് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Sathyam Online