അസമിലെ ടിൻസുകിയ ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിൽ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. സംഭവം ഉടന്‍ സൈന്യത്തെ വിവരമറിയിച്ചു. തുടര്‍ന്ന് വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിര്‍വീര്യമാക്കി.
ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് കൂടുതല്‍ സ്‌ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താന്‍ സൈന്യം പരിശോധന നടത്തിവരികയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ.
പ്രതിരോധ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഇവിടെ യുദ്ധകാലത്തെ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികളെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ശ്രമങ്ങളും തുടരുന്നു.
Photo and News Source: Siraj Live









