അലഹബാദ് : പൊതുസ്ഥലങ്ങളിൽ മതപരമായ ആവശ്യങ്ങൾക്കായി മാത്രം നിസ്കാരം പോലുള്ള ആചാരങ്ങൾ നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംബാല്‍ ജില്ലയിലെ ഇക്കൗണ സ്വദേശിയായ അസിൻ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ എല്ലാവർക്കും തുല്യ അവകാശമാണെന്നും ഒരു വിഭാഗം മാത്രമായി ഉപയോഗിക്കുന്നത് നിയമപരമായി തെറ്റാണെന്നും കോടതി വ്യക്തമാക്കി.

മുനസീര്‍ ഖാന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് കേസ് പരാമര്‍ശിച്ചുകൊണ്ട്, സ്വകാര്യ സ്ഥലങ്ങളിലെ മതാചാരങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ഏകപക്ഷീയമായ ഇടപെടലുകൾക്ക് വിധേയമാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണകൂട ഇടപെടല്‍ ക്രമസമാധാനത്തിനും പൊതുക്രമത്തിനും അനിവാര്യമാണെന്ന് വ്യക്തമാക്കി. മതസ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ലെന്നും, ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്കും വിധേയമാണെന്നും ബെഞ്ച് ആവർത്തിച്ചു.

Photo and News Source: Samakalika Malayalam