കെഎസ്ആർടിസി പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചു. എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് വെറും 850 രൂപയ്ക്ക് ദിവസം കൊണ്ട് യാത്ര ചെയ്യാം. മെയ് 3-ന് മാമലക്കണ്ടം-മൂന്നാർ റൂട്ടിൽ രാവിലെ 5. 15-ന് പുറപ്പെടുന്ന ബസ് രാത്രി 12. 30-ന് തിരിച്ചെത്തും. ലഞ്ചും ഉൾപ്പെടുന്ന ഈ പാക്കേജിന് 850 രൂപ മാത്രം ചാർജ്. അതുപോലെ, മെയ് 3-ന് മറയൂർ-കാന്തല്ലൂർ റൂട്ടിലും യാത്രയൊരുങ്ങുന്നു. രാവിലെ 5. 15-ന് പുറപ്പെടുന്ന ബസ് രാത്രി 12.
30-ന് തിരിച്ചെത്തും. 1410 രൂപ ചാർജുള്ള ഈ പാക്കേജിൽ ലഞ്ചും ജീപ്പ് സവാരിയും ഉൾപ്പെടുന്നു. കൂടാതെ, മെയ് 4-ന് ഗവി-സത്രം യാത്രയ്ക്കും 2320 രൂപ ചാർജിൽ ലഞ്ച്, ഗവി എൻട്രി ഫീസ്, ജീപ്പ് സവാരി എന്നിവ ഉൾപ്പെടുന്നു. വെളുപ്പിന് 3. 30-ന് പുറപ്പെടുന്ന ബസ് രാത്രി 11-ന് തിരിച്ചെത്തും.
Photo and News Source: Kerala Online News









