യൂറോപ്യൻ യൂണിയന് മേൽ 25 ശതമാനം അധിക തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അടുത്തയാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ലംഘിക്കുന്നുവെന്ന ആരോപണമാണ് ഈ നടപടിക്ക് പിന്നിൽ.
കാറുകൾക്കും ട്രക്കുകൾക്കുമുള്ള ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, അമേരിക്കൻ ഫാക്ടറികളിൽ നിർമിച്ച വാഹനങ്ങൾക്ക് ഈ നിയമം ബാധകമല്ലെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ മാസത്തിൽ 15 ശതമാനം തീരുവ ചുമത്തിയിരുന്നു. വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആഘാതമാണ്.
Photo and News Source: Kerala Online News










