വരും കാലത്തും ജനായത്ത ഭരണത്തിന്റെ ദീപസ്തംഭമായി നിലനിൽക്കണമെങ്കിൽ വിവാദങ്ങൾ ഒഴിവാക്കി സഹകരണത്തിന്റെ വഴികൾ പണിയേണ്ടത് അത്യാവശ്യമാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുഖ്യ ഉത്തരവാദിത്തമാണ്. പശ്ചിമ ബംഗാളിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇതിന്റെ വിപരീതമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ പക്ഷപാതപരമാണെന്ന ആരോപണം തൃണമൂൽ കോൺഗ്രസ് പലതവണ ഉയർത്തിയിരുന്നു. ഇപ്പോൾ വോട്ടെണ്ണലിന് ഒരുദിവസം മാത്രം ബാക്കിയുള്ളപ്പോൾ തർക്കം സുപ്രീം കോടതിവരെ എത്തി. കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ തങ്ങളുടെ ഉപകരണമാക്കി ബംഗാളിലെ സമ്മതിദാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് മമത ബാനർജി ആരോപിക്കുന്നു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരായി നിയമിക്കുന്ന തീരുമാനമാണ് ചീഫ് ഇലക്ടറൽ ഓഫീസർ എടുത്തത്. ഇതേതിരെ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുന്നു. സംസ്ഥാന ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് ടി.എം.സി.യുടെ വാദം. സംസ്ഥാന വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഈ നടപടി ബി.ജെ.പി.യെ അധികാരത്തിൽ എത്തിക്കാനുള്ള നീക്കമാണെന്നും അവർ ആരോപിക്കുന്നു.

Photo and News Source: Mathrubhumi