കൊൽക്കത്ത: രാജ്യത്തെ തെരഞ്ഞെടുപ്പ് വിശ്വാസ്യതയ്ക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവർത്തികളെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രൂക്ഷമായി വിമർശിച്ചു. മുൻപ് വോട്ടിങ് യന്ത്രങ്ങൾക്ക് (ഇ.വി.എമ്മുകൾ) കേന്ദ്ര സായുധ പോലീസ് സേന കാവൽ നിന്നിരുന്നതായി ഓർമിപ്പിച്ചു. എന്നാൽ ഇന്ന് അവയുടെ സുരക്ഷ ഉറപ്പാക്കാൻ കാവൽ നിൽക്കുന്ന സേനയ്ക്കു തന്നെ കാവൽ നിൽക്കേണ്ട ഗതികേടാണെന്ന് പരിഹസിച്ചു.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വൻതോതിൽ ഇ.വി.എമ്മുകൾ തകരാറിലായത് സംബന്ധിച്ചാണ് അവർ സംസാരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത നഷ്ടപ്പെടുന്നതായി ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ കാണിച്ച ആവേശം പോലും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്മീഷൻ കാണിച്ചില്ലെന്നും അവർ വിമർശിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളുള്ള നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുമ്പോഴാണ് ഇ.വി.എമ്മുകളിലെ കൃത്രിമത്വവും സുരക്ഷാ വീഴ്ചയും ഉയർന്നുവന്നത്. നൂറ്റമ്പതിലധികം യന്ത്രങ്ങൾ തകരാറിലായെന്ന അവരുടെ ആരോപണവും ശ്രദ്ധേയമായി.

Photo and News Source: Kerala Online News