മധ്യപ്രദേശിലെ ഛത്തർപൂര് ജില്ലയിൽ വെള്ളിയാഴ്ച രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചുപേർ മരണമടഞ്ഞു.
ബക്സ്വഹ പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന ആദ്യത്തെ അപകടത്തിൽ, സാഗറിൽ നിന്ന് ഷഡഗിലേക്ക് ബൈക്കില്‍ യാത്രചെയ്യുന്ന മൂന്ന് യുവാക്കളെ ബസ് ഇടിച്ചു. സംഭവസ്ഥലത്തുതന്നെ റാം മിലന് സൗര്, വിശാല് സൗര് എന്നിവരും, ഗോവിന്ദ് സൗര് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണമടഞ്ഞു. പോലീസ് അപകടം സൃഷ്ടിച്ച ബസിനെ പിടിച്ചെടുത്തു.
ഗർഹി മല്ഹാര ബസ് സ്റ്റാന്റിന് സമീപം നടന്ന രണ്ടാമത്തെ അപകടത്തിൽ, ട്രക്ക് ബൈക്കിലിടിച്ച് പിതാവും മകനും കൊല്ലപ്പെട്ടു. ഗണേഷ്പുര സ്വദേശികളായ ജിതേന്ദ്ര യാദവും, മൂന്ന് വയസ്സുള്ള മകൻ തനിഷും മരണമടഞ്ഞു. ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നു.
Photo and News Source: Sathyam Online









