ബീറ്റ്റൂട്ട് ഉപയോഗിച്ച് ഒരു ലളിതമായ പാചകരീതി പങ്കിടുന്നു. മൂന്ന് എണ്ണം ബീറ്റ്റൂട്ട് കഴുകി ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അരയ്ക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയിൽ അരച്ച ബീറ്റ്റൂട്ട് ചേർത്ത് ഉപ്പിടുക.

നല്ലപോലെ കുഴച്ച് ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക. ഇഡ്ഡലി പാത്രത്തിൽ വച്ച് വേവിച്ചെടുക്കുക. വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് ചുവന്നുള്ളി, വറ്റൽമുളക് വഴറ്റുക.

കറിവേപ്പിലയും തേങ്ങ ചേർത്ത് വഴറ്റിയശേഷം പുഴുങ്ങിയ കൊഴുക്കട്ട ചേർത്തിളക്കുക. നേരിയ ചൂടോടെ കഴിക്കുക. രുചികരമായ ഈ വിഭവം ആരെയും ആകർഷിക്കും.

Photo and News Source: Kerala Online News