പൂണെയിലെ നസ്രാപൂരിൽ നടന്ന അതിക്രൂരമായ കൊലപാതകം സംസ്ഥാനത്തെ നടുക്കിയിരിക്കുന്നു. നാലു വയസ്സുള്ള പെൺകുട്ടി അമ്മൂമ്മയുടെ വീട്ടിൽ അവധി കളിക്കാൻ എത്തിയതായിരുന്നു. പ്രതിയായ 65 കാരൻ അവളെ വീട്ടിനടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി. അവിടെവെച്ച് ക്രൂരമായ പീഡനത്തിന് വിധേയയാക്കി. തുടർന്ന് തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. കുറ്റകൃത്യം മറയ്ക്കാന്‍ മൃതദേഹം ചാണകക്കുഴിയില്‍ കുഴിച്ചിട്ടു. ഉച്ചയായിട്ടും കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ തിരച്ചില്‍ തുടങ്ങി. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതി കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെത്തി.
തുടർന്ന് ചാണകക്കുഴിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. സംഭവത്തെ പ്രതിഷേധിച്ച് ഗ്രാമത്തില്‍ വൻ പ്രതിഷേധം ഉയർന്നു. വെള്ളിയാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷന് സമീപം മൃതദേഹം എത്തിച്ചപ്പോൾ ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു. ഇന്ന് പൂര്‍ണ്ണ ഹർത്താലും നടക്കുന്നു. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ഭൈരവനാഥ ക്ഷേത്രത്തിൽ നിന്ന് നൂറുകണക്കിന് ആളുകൾ പ്രതിഷേധ മാർച്ച് നടത്തി. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകളില്‍ കേസെടുത്തു. 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് പ്രസ്താവിച്ചു.
Photo and News Source: Janam TV









