തിരുവനന്തപുരം: മലയാള ചലച്ചിത്രം ‘പേട്രിയറ്റ്’ വീക്ഷിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഓൺലൈൻ ലോൺ ആപ്പുകളുടെയും ഡിജിറ്റൽ ചതിക്കുഴികളുടെയും കാലഘട്ടത്തിലെ വെല്ലുവിളികളെ ഈ ചിത്രം ഗൗരവത്തോടെയും കലാപരമായ മികവോടെയും അവതരിപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിലൂടെയുള്ള റിവ്യൂവിലാണ് മന്ത്രി ഈ ചിത്രത്തെ പ്രശംസിച്ചത്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം അപകടങ്ങളും വർധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബങ്ങളുടെ സമാധാനത്തിനു ഭീഷണിയായ ക്രിമിനൽ ശൃംഖലകളെ ഈ ചിത്രം തുറന്നുകാട്ടുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും പ്രോത്സാഹിപ്പിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ‘പേട്രിയറ്റ്’ ഒരു ശക്തമായ ഉപകരണമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവാക്കളും വിദ്യാർഥികളും ഈ ചിത്രം കണ്ടു പ്രയോജനപ്പെടേണ്ടതുണ്ട്. ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത പുലർത്താൻ ഈ ചലച്ചിത്രം ഒരു പാഠപുസ്തകം പോലെയാണെന്ന് അദ്ദേഹം കുറിച്ചു.

Photo and News Source: Kerala Online News