ടൊറന്റോ: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമവാർഷികം ആചരിക്കുന്നതിനായി പ്രവാസി കേരളാ കോൺഗ്രസ് കാനഡയുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
കാനഡയിലെ ബ്ലഡ് സർവീസസുമായി സഹകരിച്ച് നടത്തിയ ഈ പദ്ധതിയിൽ, ലണ്ടൻ, ഗ്വെൽഫ്, എഡ്മന്റൺ, സാസ്കാറ്റൂൺ, ഒട്ടാവ, മിസിസാഗ, ബർലിംഗ്ടൺ, സ്കാർബറോ, ഓഷാവ, കാൽഗറി, വാൻകൂവർ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിലായിരുന്നു ക്യാമ്പുകൾ.
മാണി സാറിന്റെ സ്മരണയ്ക്കായി നടത്തിയ ഈ പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ കാരുണ്യ ദർശനങ്ങൾ പിന്തുടരുന്നതിന്റെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കപ്പെടുന്നു. പ്രവാസി കേരളാ കോൺഗ്രസ് കാനഡയുടെ ഭാരവാഹികൾ നേതൃത്വം നൽകിയ പരിപാടികളിൽ, സോണി മണിയങ്ങാട്ട്, സിനു മുളയാനിക്കൽ, റോഷൻ പുല്ലുകാലായിൽ, സന്ദീപ് കിഴക്കെപുറം എന്നിവർ പ്രധാന പങ്കുവഹിച്ചു.
വിവിധ നഗരങ്ങളിലായി നടന്ന ക്യാമ്പുകൾക്ക് ബിനേഷ് ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, സിബി ജോൺ, ആസ്റ്റർ ജോർജ്, റോബിൻ വടക്കൻ, മാത്യു വട്ടമല, ചെറിയാൻ കരിന്തകര, മാത്യു റോയ് എന്നിവർ നേതൃത്വം നൽകി.
Photo and News Source: Sathyam Online









