കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഏറെ കുറവുണ്ടായി. രാവിലെ 280 രൂപയും ഉച്ചക്ക് 1,440 രൂപയുമായി പവനിലെ കുറവ് 1,720 രൂപയായി. ഇതോടെ പവന് 1,10,280 രൂപയും ഗ്രാമിന് 13,785 രൂപയുമായി വിലയിറങ്ങി. ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,810 രൂപയായിരുന്നു. പവനിന് 160 രൂപ കുറഞ്ഞ് 1,10,480 രൂപയായിരുന്നു. വൈകീട്ടാകുമ്പോൾ ഗ്രാമിന് 60 രൂപ കൂടി 14,000 രൂപയുമായി. പവനിന് 480 രൂപ കൂടി 1,12,000 രൂപയായി.

ആഗോള വിപണിയിൽ ട്രോയ് ഔൺസിന്റെ വില 51.09 ഡോളർ കുറഞ്ഞ് 4,565.84 ഡോളറായി. 1.11 ശതമാനം കുറവാണിത്. അമേരിക്ക-ഇറാൻ സംഘർഷവും ഇന്ധനവിലയുടെയും ഉയർച്ചയുമാണ് എണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ കൂടുതൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Photo and News Source: Kerala Online News