ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണമുണ്ടായി. ആലപ്പുഴ സ്വദേശിയായ 26 കാരിയായ ആര്യ എന്ന നേഴ്സാണ് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകളായ ആര്യമോൾ ആണ് മരിച്ചത്.

രണ്ട് മാസം മുമ്പ് വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ ആര്യക്ക് ഒരു മാസം മുമ്പ് തന്നെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അവർ മരണമടഞ്ഞത്. സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് മരണമടയുന്ന ആദ്യ സംഭവമല്ല ഇത്. മുമ്പ് പലർക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്.

Photo and News Source: 24 News