പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ഹക്കീം ഷാജഹാനും പ്രധാന വേഷത്തിലുണ്ട്.

ട്രെൻഡ് സ്റ്റെർ ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ചിത്രം പ്രദർശനത്തിനെത്തും. നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിംഗാണ് ഇതെന്ന റിപ്പോർട്ടുകൾ. സോഷ്യോ-പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇ4 എന്റർടൈൻമെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം സമീര്‍ അബ്ദുള്‍ രചന നിർവഹിക്കുന്നു.

Photo and News Source: Asianet News