പീനട്സ് ബട്ടർ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ആദ്യം നിലക്കടല വറുത്ത് തൊലി കളഞ്ഞെടുക്കുക. പിന്നെ ബട്ടർ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ, പഞ്ചസാര അല്ലെങ്കിൽ തേൻ, വാനില എസൻസ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. കൂടുതൽ ലൂസാക്കണമെങ്കിൽ കുറച്ച് ഓയിൽ ചേർക്കാം. സ്വാദിനനുസരിച്ച് മധുരം കൂട്ടാം. അരച്ചെടുത്ത മിശ്രിതം വൃത്തിയുള്ള കുപ്പിയിലേക്ക് മാറ്റുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുവരാതെ സൂക്ഷിക്കാം. ഇങ്ങനെ ഉണ്ടാക്കുന്ന പീനട്സ് ബട്ടർ ആരോഗ്യകരവും രുചികരവുമാണ്.

വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ട് കൃത്രിമ പദാർത്ഥങ്ങളുടെ അപകടം ഒഴിവാക്കാം. കുറച്ച് സമയമെടുത്ത് ഉണ്ടാക്കിയാൽ നല്ലൊരു ആഹാരവിഭവം ലഭിക്കും.

Photo and News Source: Kerala Online News