വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. ഉച്ചസമയത്തെ സൂര്യപ്രകാശം ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചൂടും ഈർപ്പവും കൂടുതലായതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും.

പനി, ചുമ, തൊണ്ടവേദന, ചെങ്കണ്ണ്, തലവേദന, ക്ഷീണം, വൃക്കരോഗങ്ങൾ, അലർജി എന്നിവയാണ് വേനൽക്കാല രോഗങ്ങൾ. പ്രമേഹം, ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ ഈ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.

വേനൽക്കാലത്ത് ധാരാളം ശുദ്ധജലം കുടിക്കണം. വിശ്രമവും ഉറക്കവും അഗത്യമാണ്. ക്ഷീണമോ തലവേദനയോ അനുഭവപ്പെടുന്നുവെങ്കിൽ വൈദ്യസഹായം തേടുക. അലർജി ഉള്ളവർ ജാഗ്രത പുലർത്തണം. അലർജി ആസ്തമയിലേക്ക് നയിച്ചേക്കാം.

ചെങ്കണ്ണിനെ പ്രതിരോധിക്കാൻ കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. രാവിലെയും വൈകിട്ടും ശുദ്ധജലം ഉപയോഗിച്ച് കണ്ണ് കഴുകണം. അസ്വസ്ഥത തോന്നിയാൽ വേഗം കണ്ണ് കഴുകുക. മൂത്രാശയ കല്ലിനും കാരണമാകുന്ന കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കണം.

Photo and News Source: Samakalika Malayalam