കണ്ണൂരിൽ മെയ് ദിനാചരണത്തോടനുബന്ധിച്ച് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ (AKSATU) സംഘടിപ്പിച്ച റാലി ആഴ്ച്ചയിലാണ് നടന്നത്. രാവിലെ 9.30-ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച റാലി ടൌൺ പോലീസ് സ്റ്റേഷൻ, കാൾടെക്സ് ഇംഗ്ഷൻ, താലൂക്ക് ഓഫീസ്, ട്രാഫിക് പോലീസ് സ്റ്റേഷൻ, കോർപ്പറേഷൻ ഓഫീസ് വഴി പഴയ ബസ് സ്റ്റാൻഡിൽ എത്തി സമാപിച്ചു.

മക്തബ് പത്രാധിപർ സുനിൽകുമാർ റാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. കസ്തൂരി ദേവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ. ലക്ഷ്മണൻ സ്വാഗതം നടത്തി. സംസ്ഥാന സമിതി അംഗം മനോജ് സാരംഗ് പ്രസംഗിച്ചു. റാലിയിൽ പാപ്പിനിശേരി അബ്ദുൽ റാസിഖ്, പുതിയതെരു സുനിൽകുമാർ, സി.കെ. ജയരാജൻ, എൻ. സീതാറാം, അനിൽകുമാർ, ജോഗേഷ്, രാധാകൃഷ്ണൻ പി.പി., കെ.വി. രാജേഷ്, മുഹമൂദ് വി.വി., ശ്രീ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Photo and News Source: Kerala Online News