ജബല്‍പൂരിലെ നര്‍മ്മദാ നദിയിലെ ബര്‍ഗി ഡാം പരിസരത്ത് ശക്തമായ കാറ്റും മഴയും മൂലം ക്രൂയിസ് ബോട്ട് മറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നാല് പേര്‍ മരണമടഞ്ഞു. ബോട്ടിൽ 35 മുതൽ 40 വരെ യാത്രക്കാരുണ്ടായിരുന്നു. 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും 15 പേരെ കാണാതായി. ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. നദിയിലെ ഉയര്‍ന്ന തിരമാലകളും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു.
സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ബോട്ട് യാത്ര നടത്തിയത് സംബന്ധിച്ചും അന്വേഷണമുണ്ടാകും. ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. കാണാതായവരുടെ കുടുംബങ്ങളോടൊപ്പം സർക്കാർ ഉറച്ചുനില്‍ക്കുന്നു.
Photo and News Source: Sathyam Online










