ചെന്നൈയിൽ നിന്നും സ്വകാര്യ വിമാനത്തിൽ മധുരയിലെത്തിയ നട വിജയ്, തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രദർശനത്തിനായി എത്തി. ഏപ്രിൽ 27-ന് നടന്ന വിശ്വരൂപ പൂജയിൽ പങ്കെടുത്ത അദ്ദേഹം, 1947-ലെ തമിഴ്‌നാട് ക്ഷേത്ര പ്രവേശന നിയമപ്രകാരം ഹിന്ദു ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഹിന്ദു നിയമങ്ങൾ പാലിക്കുന്നുവെന്നും രേഖാമൂലം സമ്മതം നൽകിയതിനു ശേഷമാണ് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിച്ചത്. ആഗമ നിയമപ്രകാരം നിർമ്മിച്ച ഈ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. എന്നാൽ, വിശ്വാസം പ്രഖ്യാപിച്ചാൽ പുറംഭാഗങ്ങളും കൊടിമരം വരെ പ്രവേശിക്കാനാകും.
വിജയിന്റെ ദർശനത്തെതിരെ ഭക്തർ രംഗത്തെത്തിയെങ്കിലും, അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചത് രേഖാമൂലം സമ്മതം നൽകിയതിനാലാണെന്ന് അനുയായികൾ വ്യക്തമാക്കി. എന്നാൽ മുൻപ് ഹിന്ദു വിശ്വാസികളെ പരിഹസിച്ചതിനെതിരെ വിമർശനമുണ്ട്.
Photo and News Source: Janmabhumi










