കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴിലുള്ള 300-ലധികം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ-സാറ്റ് നാളെ ഇന്ത്യയിലും വിദേശത്തുമായി 50-ലധികം കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു.

രാവിലെ 9.30-ന് മുമ്പായി ഹാൾടിക്കറ്റ് കാണിച്ച് പരീക്ഷ കേന്ദ്രത്തിൽ എത്തണം. 10 മണിക്കാണ് പരീക്ഷ ആരംഭിക്കുക. 9.30 മുതൽ ഹാളിൽ പ്രവേശിക്കാം. ഒരു മണിക്കൂർ വൈകിയെത്തുന്നവർക്ക് അവസരം നഷ്ടപ്പെടും.

https://jamiathulhind.com/ എന്ന വെബ്‌സൈറ്റിൽ നിന്ന് ഹാള്‍ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. ഇൻവിജിലേറ്റർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡും കാണിക്കണം. ഹാള്‍ ടിക്കറ്റിൽ നല്‍കിയ കേന്ദ്രത്തില്‍ മാത്രമേ പരീക്ഷയും ഇന്റർവ്യൂയും നടക്കൂ.

7-ാം, 8-ാം ക്ലാസ്സിലേക്കുള്ള പരീക്ഷയിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്ത് 50 ഒബ്ജക്റ്റീവ് ചോദ്യങ്ങളും രണ്ടാം ഭാഗത്ത് മൂന്ന് വിവരണാത്മക ചോദ്യങ്ങളും ഉണ്ട്. പ്ലസ് ടു എഴുത്ത് പരീക്ഷയിൽ മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നും രണ്ടും ഭാഗങ്ങളിൽ 50 വീതം ഒബ്ജക്റ്റീവ് ചോദ്യങ്ങളും മൂന്നാം ഭാഗത്ത് മൂന്ന് വിവരണാത്മക ചോദ്യങ്ങളും ഉണ്ട്. ഒബ്ജക്റ്റീവ് ചോദ്യങ്ങൾക്ക് നാല് ഓപ്ഷനുകളുണ്ട്. ശരിയായ ഉത്തരം ഒഎംആർ ഷീറ്റിൽ അടയാളപ്പെടുത്തണം.

Photo and News Source: Siraj Live