രാജസ്ഥാനിലെ അല്‍വാറില്‍ ഡല്‍ഹി-മുംബൈ എക്സ്പ്രസ് പാതയില്‍ മൗജ്പൂരിന് സമീപം നടന്ന കാറപകടം വലിയ ദുരന്തമായി മാറി. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ചെയിന്‍പുര സ്വദേശികളായ സന്തോഷ്, ഭാര്യ ശശി, മാതാവ് പാര്‍വതി, മക്കളായ രഘാനി, സാക്ഷി എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവര്‍ വിനോദ് കുമാര്‍ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി നടന്ന അപകടം ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര ദര്‍ശനത്തിനുശേഷം കുടുംബം തിരിച്ചു വരികയായിരുന്നപ്പോഴാണ് സംഭവിച്ചത്. കാറിന്റെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്ന് പ്രാഥമിക നിഗമനം. ഡ്രൈവര്‍ വിനോദ് കുമാര്‍ വാഹനം ഓടിക്കുന്നതിനിടെ പുറത്തേക്ക് ചാടിയതോടെ അപകടം സംഭവിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ 15 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പൂര്‍ണമായും കത്തിയമര്‍ന്നു.

Photo and News Source: Siraj Live