കൊച്ചിയിലെ കരിമുകളിൽ നിന്ന് 13 വയസ്സുകാരിയായ ഫാത്തിമത്തൂല്‍ നിഹാലെ ഏപ്രിൽ 2-ന് രാത്രി കാണാതായി. കിടക്കാത്തതിന്റെ പേരിൽ മാതാവ് അവളുടെ മൊബൈൽ ഫോൺ വാങ്ങി വെച്ചു. രാത്രി 12 മണിയോടെ വാതിലും ഗേറ്റും തുറന്ന് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അന്വേഷിച്ചപ്പോൾ കുട്ടി കാണാതായ വിവരം പുറത്തുവന്നു. കാണാതായപ്പോൾ പച്ച ടീ ഷർട്ടും പാന്റ്സുമായിരുന്നു ധരിച്ചിരുന്നത്. കൈയിൽ വസ്ത്രങ്ങളടങ്ങുന്ന ബാഗുമുണ്ടായിരുന്നു. കരിമുകള്‍ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നു.
Photo and News Source: Kerala Online News









