ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച പൂർത്തിയായി. വിവിധ ഏജൻസികൾ സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ പുറത്തുവിട്ടു. പ്രധാന ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഫലം പുറത്തുവിട്ടെങ്കിലും ബംഗാളിന്റേത് പുറത്തുവിടാൻ വിസമ്മതിച്ചു.

പ്രതികരിക്കാൻ തയ്യാറാകാത്ത വോട്ടർമാരുടെ എണ്ണം 70 ശതമാനത്തോളം ആയതിനാലാണ് ഫലം പുറത്തുവിടാത്തത്. ബംഗാളിൽ 294 മണ്ഡലങ്ങളിലായി 80 അംഗ സംഘം 13,250-ൽ അധികം വോട്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. സർവേ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്.

എക്‌സിറ്റ്‌പോൾ ഫലങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപി ബംഗാളിൽ അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നു. ഡാറ്റാ ക്വാളിറ്റിയും ശാസ്ത്രീയ വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.

Photo and News Source: Mathrubhumi