കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാ പൗര്‍ണ്ണമി ഉത്സവം നാളെ (വെള്ളിയാഴ്ച) ആഘോഷിക്കപ്പെടും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഈ ഉത്സവത്തിന് പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ പ്രവേശനം അനുവദിയ്ക്കുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പെരിയാര്‍ വനമേഖലയിലാണ് ക്ഷേത്രം.

ചിലപ്പതികാരത്തിലെ കണ്ണകിയുടെ ഐതീഹ്യവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം, മധുരപുരി ചുട്ടെരിച്ച കണ്ണകി ഇവിടെ എത്തിയെന്നാണ് വിശ്വാസം. പുരാതന കരിങ്കല്ല് നിര്‍മ്മിതമായ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഭാഗങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു. 1980-കളില്‍ തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചതോടെ, ചിത്രാ പൗര്‍ണ്ണമി ദിനത്തില്‍ രണ്ട് സംസ്ഥാനങ്ങളുടെയും പൂജാരിമാര്‍ക്ക് പൂജാനുഷ്ഠാനത്തിന് അനുവാദം ലഭിച്ചു.

ഭക്തര്‍ക്ക് രാവിലെ 6 മണിമുതൽ പ്രവേശനം. ഉച്ചയ്ക്ക് 2.30 ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തും. തര്‍ക്കമേഖലയായതിനാല്‍ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് നടക്കുക.

Photo and News Source: Samakalika Malayalam